പതഞ്‌ജലിയുടെ കടുക് എണ്ണ ഭക്ഷ്യ സുരക്ഷ പ്രാദേശിക വകുപ്പിന്‍റെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. പരിശോധനക്കായി പതഞ്ജലി നല്‍കിയ അഞ്ച് സാമ്പിളുകളും പരാജയപ്പെടുകയായിരുന്നു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്.